ഗഫൂര്‍ കുറ്റ്യാടിയുടെ ‘ഓർമയില്‍ ശിഹാബ് തങ്ങള്‍’ ആല്‍ബം പ്രകാശനം ചെയ്തപ്പോൾ
'ഓര്‍മയില്‍ ശിഹാബ് തങ്ങള്‍' ആല്‍ബം പ്രകാശനം ചെയ്തു
മസ്‌കത്ത്: ഗാനരചയിതാവും ഗായകനുമായ ഗഫൂര്‍ കുറ്റ്യാടിയുടെ പുതിയ ആല്‍ബം'ഓർമയില്‍ ശിഹാബ് തങ്ങള്‍' പ്രകാശനം ചെയ്തു. മസ്‌കത്ത് റുസൈല്‍ കൈരളി ഗാര്‍ഡന്‍സില്‍ നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സി.കെ.വി. യൂസഫ് മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂരിന് നല്‍കി പ്രകാശനം ചെയ്തു.
അലിയാര്‍ വെള്ളമുണ്ട എഴുതിയ വരികള്‍ ഗഫൂര്‍ കുറ്റ്യാടിയും ഐന ജാസ്മിന്‍ കൊയിലാണ്ടിയും ചേര്‍ന്നാണ് ആലപിച്ചത്. മസ്‌കത്ത് കെ.എം.സി.സി ട്രഷറര്‍, പി.ടി.കെ ഷമീര്‍, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സയ്യിദ് എ.കെ.കെ. തങ്ങള്‍, ഇബ്‌റാഹിം ഒറ്റപ്പാലം, നവാസ് ചെങ്കള, ഷമീര്‍ പാറയില്‍, ഹുസൈന്‍ വയനാട്, ഉസ്മാന്‍ പന്തല്ലൂര്‍, പി.ടി.പി ഹാരിസ്, ഖാലിദ് കുന്നുമ്മല്‍, നാസര്‍ കമുണ, സി.കെ.വി. റാഫി, അഷ്റഫ് പോയിക്കര, സലാം തിരുവള്ളൂര്‍, ഫൈസല്‍ വൈക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.