ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺഹൗസിൽനിന്ന്
Posted On
date_range Updated On
date_range ഇന്ത്യന്‍ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു
മസ്കത്ത്: സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യന്‍ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. എംബസി അങ്കണത്തില്‍ അംബാസഡർ അമിത് നാരങ്ങിന്‍റെ നേതൃത്വത്തിൽ പരിപാടിയിൽ സുൽത്താനേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ സംബന്ധിച്ചു.
അടിയന്തര പ്രാധാന്യമുള്ള നിരവധി കാര്യങ്ങൾക്ക് പരിഹാരം നിർദേശിച്ച അധികൃതർ മറ്റുകാര്യങ്ങൾ തുടർനടപടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. രജിസ്റ്റർ ചെയ്യാതെയും ഓപൺ ഹൗസിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിരുന്നു. ഇത്തരം ആളുകൾ ഫോണിലൂടെ തങ്ങളുടെ പരാതികൾ ബോധിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.