മിലാനോ മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച വ്യാപാരികളുടെ വാർഷിക
സംഗമത്തിൽനിന്ന്
മസ്കത്ത്: ഡാന്യൂബ് ഗ്രൂപ്പിന് കീഴിലുള്ള ബാത്ത്, ഹോം സൊല്യൂഷനുകളിലെ മുൻനിര ബ്രാൻഡായ മിലാനോ മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ വാർഷിക ട്രേഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മേഖലയിലുടനീളമുള്ള 500 ഓളം വ്യാപാരികൾ സംബന്ധിച്ചു.
സാനിറ്ററിവെയർ, ഡോറുകൾ, ഇലക്ട്രിക്കൽ ഇനങ്ങൾ, ഹാർഡ്വെയർ സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള പുതിയ ഉൽപന്നങ്ങളുടെ ശ്രേണി മിലാനോ ചടങ്ങിൽ അവതരിപ്പിച്ചു. മസ്കത്ത്, ഇബ്രി, ഇബ്ര, ദുകം, നിസ്വ, അൽ അഷ്ഖറ, ഇസ്കി, ജഅൻ ബു അലി, അൽ കാമിൽ, സുർ തുടങ്ങി എല്ലാ പ്രദേശങ്ങളിലുമുള്ള പ്രമുഖ ബിൽഡിങ് മെറ്റീരിയൽസ് വ്യാപാരികൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.