മസ്കത്ത്: സലാലയിലെ കടലിൽ കാണാതായ ഇന്ത്യക്കാരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ മൂന്നുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മഹാരഷ്ട്ര സങ്കലിൽ സ്വദേശി ശശികാന്ത് (42), മകൻ ശ്രേയസ് (അഞ്ച്) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിരുന്നു. എന്നാൽ, ഇന്ന് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ അറിവായിട്ടില്ല. അപകടം നടന്ന് എട്ടാം ദിവസമാണ് മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മഹാരഷ്ട്ര, യു.പി സ്വദേശികളുടെ രണ്ട് കുടുംബത്തിലെ അഞ്ചുപേർ സലാലയിലെ കടലിൽ വീണ് കാണാതാവുന്നത്.
പെരുന്നാൾ അവധിയിൽ ദുബൈയിൽനിന്ന് സലാലയിലേക്കെത്തിയാതായിരുന്നു ആറ് കുടുംബങ്ങൾ. ഇതിൽ രണ്ട് കുടുംബത്തിലെ എട്ട് അംഗങ്ങളാണ് ഞായറഴ്ച അപകടത്തിൽപെടുന്നത്. സംഭവ സമയത്ത് മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്ന അപകടം. ഉയർന്ന് പൊന്തിയ തിരമാലയിൽ ഇവർ അകപ്പെടുകയാരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.