ഒ​മാ​നി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം യാ​ത്ര ചെ​യ്ത​ത് ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ

മ​സ്‌​ക​ത്ത്: ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ ഒ​മാ​നി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ യാ​ത്ര ചെ​യ്ത​താ​യി ദു​ബൈ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഇ​ക്ക​ണോ​മി ആ​ൻ​ഡ് ടൂ​റി​സം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ അ​പേ​ക്ഷി​ച്ച് 715 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2019ലെ ​കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ വ​ർ​ധ​ന 35 ശ​ത​മാ​ന​മാ​ണ്. സെ​പ്റ്റം​ബ​ർ വ​രെ ദു​ബൈ​യി​ലേ​ക്ക് 1.24 ദ​ശ​ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ യാ​ത്ര ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഒ​മാ​ന് പി​ന്നാ​ലെ സൗ​ദി അ​റേ​ബ്യ, ഇം​ഗ്ല​ണ്ട്, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. ഒ​മാ​നി​ലെ നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​നി​ൽ​നി​ന്നു​ള്ള ഡേ​റ്റ പ്ര​കാ​രം ഇ​തേ കാ​ല​യ​ള​വി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സു​ൽ​ത്താ​നേ​റ്റി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 780.8 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 

Tags:    
News Summary - One million passengers traveled from Oman to Dubai last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.