തെക്കൻ ബാത്തിനയിലെ മുസന്നയിൽനിന്ന് റോയൽ ഒമാൻ പൊലീസ് പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്ന് വിൽപന; ഒരാൾ പിടിയിൽ
മസ്‌കത്ത്: തെക്കൻ ബാത്തിനയിൽ മയക്കുമരുന്നിനെതിരായ റെയ്ഡിൽ വ്യാപാരി പിടിയിലായി. പ്രവിശ്യ പൊലീസ് കമാൻഡിന്റെ നേതൃത്വത്തിലുള്ള ജനറൽ ഡയറക്ടറേറ്റ് മുസന്ന വിലായത്തിൽ നടത്തിയ റെയ്ഡിൽ ഏഷ്യൻ പൗരനാണ് അറസ്റ്റിലായത്.
വിൽക്കാവേണ്ടി സൂക്ഷിച്ച വൻതോതിലുള്ള ക്രിസ്റ്റൽ മെത്തും ഹഷിഷും പൊലീസ് കണ്ടെത്തി. വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഇയാൾ ക്രിസ്റ്റൽ മെത്ത് വെള്ളത്തിൽ കലർത്തി ബോട്ടിലിൽ ഒളിപ്പിക്കുകയായിരുന്നു പതിവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ റോയൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.