സ​ലാ​ല കൊ​ടു​ങ്ങ​ല്ലൂ​ർ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ (എ​സ്.​കെ.​എ​സ്.​കെ) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​വ​ർ

കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ ഓണാഘോഷം

സലാല: കൊടുങ്ങല്ലൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ സലാല കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ (എസ്.കെ.എസ്.കെ) ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസ് ഗാർഡൻ റിസോർട്ടിൽ നടന്ന ഒത്തുചേരൽ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കൂടുതൽ പ്രവാസികളെ ഈ കൂട്ടായ്മയിൽ അംഗങ്ങളാക്കാനുള്ള പരിശ്രമങ്ങൾക്ക് തുടക്കംകുറിച്ചതായി അദ്ദേഹം പറഞ്ഞു. മറ്റ് ഭാരവാഹികളായ ഡോ. സലീം, ഡോ. ഷഹാബ്, ഡോ. ശ്രീനിവാസൻ, ജെയ്സൺ, സലീം, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. വടംവലി തുടങ്ങിയ കായികമത്സരങ്ങളും വിവിധ കലാപരിപാടികളും സലാലയിലെ പ്രമുഖ പാട്ടുകാർ സംബന്ധിച്ച ഗാനമേളയും നടന്നു. വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ടായിരുന്നു. കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ സംബന്ധിച്ചു. പി.എസ്. സുജിത് സ്വാഗതവും യൂസിഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.