Posted On
date_range Updated On
date_range കൈരളി - നെസ്റ്റോ ഓണാഘോഷം സെപ്തംബർ 18 ന്
സലാല: കൈരളി സലാല, നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. 'ഓണോത്സവം 2026' എന്ന പേരിൽ ഔഖദിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ സെപ്തംബർ 18 വെള്ളി രാവിലെ ഒമ്പതിന് പൂക്കള മത്സരത്തോടെ ആഘോഷ പരിപാടികൾ ആരംഭിക്കും.
വൈകിട്ട് 6 മുതൽ സാസ്കാരിക സമ്മേളവും തിരുവാതിരക്കളി മത്സരവും വിവിധ കലാ പരിപാടികളും അരങ്ങേറുമെന്ന് കൈരളി ജനറൽ സെക്രട്ടറി ലിജോ ലാസർ പറഞ്ഞു. കൈരളി ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ നെസ്റ്റോ മാനേജർമാരായ ഹാരിസ്, അനീഷ് കുമാർ ,കൈരളി ഭാരവാഹികളായ മൻസൂർ പട്ടാമ്പി, ക്രഷ് ണദാസ്, അനീഷ് റാവുത്തർ, ബൈറ ജ്യോതിഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.