ഒരുമയുടെ സന്ദേശവുമായി എം.ഇ.എം.ഒ ഓണാഘോഷം

മസ്‌കത്ത്: ഭക്ഷ്യശാസ്ത്ര മേഖലയിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ മസ്‌കത്ത് ഇ.എച്ച്.എസ് മലയാളി ഒരുമയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 11ന് റുസൈലിലെ ദ ഗാർഡൻസ് ബൈ സാബ്രീസ് വേദിയിലായിരുന്നു ആഘോഷ പരിപാടികൾ.പരമ്പരാഗത ഓണസദ്യയും വിവിധ കലാ-സാംസ്കാരിക പരിപാടിയുടെ മാറ്റ് കൂട്ടി. കേരളത്തിലും ഒമാനിലുമായി നിരവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ള ഈ കൂട്ടായ്മ, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ സഹായ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്.

ഭക്ഷ്യശാസ്ത്ര മേഖലയിലെ അംഗങ്ങളുടെ പ്രൊഫഷണൽ അറിവും കഴിവുകളും സമൂഹക്ഷേമത്തിനും സുസ്ഥിരമായ സാമൂഹിക വികസനത്തിനുമായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും മസ്കറ്റിലെ മലയാളി സമൂഹവുമായി പങ്കുവെക്കുന്നതിനൊപ്പം സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

Tags:    
News Summary - onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.