സീബ് സൗഹൃദവേദി ഓണാഘോഷം

മസ്‌കത്ത്: സീബ് കേന്ദ്രീകരിച്ച് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂട്ടായ്മയായ സീബ് സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 11ന് മബെല അൽ മാന്നാർ പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ നിരവധി മലയാളികൾ പങ്കെടുത്തു. ഓണസദ്യയ്‌ക്കൊപ്പം വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.

സീബിലെ ഗായകരുടെ കൂട്ടായ്മയായ ‘തളിർ ബാൻഡ്’ അവതരിപ്പിച്ച സംഗീതപരിപാടിയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സാമൂഹിക പ്രവർത്തകരായ സുധാകരൻ, നവീൻ മൻസൂർ, നൗഫൽ പുനത്തിൽ, സനൽകുമാർ, വിപിൻ, പുരുഷൻ, പ്രസന്നൻ, കലാപുരുഷൻ, റമിനാസ്, വിനോദ്, അഭിലാഷ്, രാജീവ്, ദേവദാസ് എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Zeeb Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.