ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സെപ്തംബർ 25ന്
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ പൗരന്മാരുടെ പരാതികളും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും നേരിട്ട് കേൾക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. മസ്‌കത്തിലെ ഇന്ത്യൻ എംബസി പരിസരത്ത് സെപ്തംബർ 25ന് വൈകിട്ട് അഞ്ചു മുതൽ നടക്കുന്ന ഓപൺ ഹൗസിൽ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ അധ്യക്ഷത വഹിക്കും.
ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ പരാതികൾ, ബുദ്ധിമുട്ടുകൾ, ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ നേരിട്ട് എംബസി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ അവസരമുണ്ടാകും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.
തുടർന്ന് എംബസി ഉദ്യോഗസ്ഥർ ഇവരുമായി ബന്ധപ്പെടുമെന്ന് എംബസി അറിയിച്ചു. ഓപൺ ഹൗസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും എംബസി നിർദേശിച്ചു. ഇതിനായി https://forms.gle/ZvHrKNgEUcNiZocL9 എന്ന ലിങ്ക് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.