Posted On
date_range Updated On
date_range കണ്ണൂർ സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മസ്കത്തിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഹാബ്സിയിൽ മഞ്ഞക്കാണ്ടി ബഷീർ (66) ഒമാനിലെ മസ്‌കറ്റിൽ നിര്യാതനായി. റൂവിയിൽ താമസസ്ഥലത്ത് വച്ചായിരുന്നു മരണം. വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ, ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ ഗതാഗത (ട്രാൻസ്‌പോർട്ട്) സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു.
സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ അദ്ദേഹം സുപരിചിതനായിരുന്നു. പിതാവ്: അബൂട്ടി, മാതാവ്: ഐഷ മഞ്ഞക്കാണ്ടി, ഭാര്യ: സമീന. മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മസ്‌കറ്റ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.