മസ്കത്ത്: ഉത്സാഹവും ആഹ്ലാദവും നിറഞ്ഞ മനസ്സോടെ പ്രവാസി മലയാളികൾ തിരുവോണം ആഘോഷിച്ചു. സമത്വസുന്ദരമായ മാവേലി നാടിെൻറ ഒാർമ പുതുക്കി ഒരിക്കൽ കൂടി വന്നെത്തിയ പൊന്നിൻ തിരുവോണത്തെ പൂക്കളമൊരുക്കിയും ഒാണക്കോടിയുടുത്തും സദ്യയൊരുക്കിയുമാണ് മലയാളികൾ വരവേറ്റത്.
മറ്റു സംസ്ഥാനക്കാരും രാജ്യക്കാരുമായ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പലരും ഒാണാഘോഷങ്ങൾക്ക് ക്ഷണിച്ചിരുന്നു. സദ്യവട്ടങ്ങൾക്കുള്ള ഒരുക്കങ്ങളും ഉത്രാടദിനമായ ഞായറാഴ്ച രാത്രി തന്നെ ആരംഭിച്ചു. തിരുവോണദിവസം രാവിലെ കുളിച്ച് ഒാണക്കോടിയുടുത്തശേഷം നാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം വിളിച്ച് ഒാണാശംസകൾ നേർന്നു.
പിന്നീട് അടുത്ത സുഹൃത്തുക്കളുടെയും മറ്റും വീടുകളിൽ സന്ദർശനങ്ങൾ നടത്തി. ശേഷം, സദ്യക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ ആരംഭിച്ചു. ബന്ധുക്കൾ ഉള്ളവർ അവരെയും സുഹൃത്തുക്കളെയും ഒക്കെ വീടുകളിൽ സദ്യക്ക് വിളിച്ചിരുന്നു. ഹോട്ടലുകളിലെ ഒാണസദ്യക്കും ഇക്കുറി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 11.30 മുതൽ വൈകീട്ട് നാലുവരെയാണ് സദ്യ വിളമ്പിയതെന്ന് അനന്തപുരി ഹോട്ടൽ മാനേജർ ബിജോയ് പറഞ്ഞു. എണ്ണൂറിലധികം പേർ ഭക്ഷണം കഴിക്കാൻ എത്തി. ആയിരത്തിലധികം പാഴ്സലുകളും നൽകി. മലയാളികൾക്ക് ഒപ്പം വിവിധ രാജ്യക്കാരും സദ്യയുണ്ണാൻ എത്തിയതായും ബിജോയ് പറഞ്ഞു. അപ്രതീക്ഷിത തിരക്കാണ് ഉണ്ടായതെന്ന് റൂവി ഹൈസ്ട്രീറ്റിലെ ഇഫ്താർ ഹോട്ടൽ മാനേജർ അബ്ബാസ് പറഞ്ഞു. ബുക്കിങ്ങിന് അനുസരിച്ചാണ് ഭക്ഷണം തയാറാക്കിയത്. എന്നാൽ, അപ്രതീക്ഷിതമായി കൂടുതൽ പേർ കഴിക്കാനെത്തിയത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. പലരും തിരിച്ചുപോയതായും അബ്ബാസ് പറഞ്ഞു. മത്ര സൂഖ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പായസ വിതരണം നടത്തി. സുധീഷ്, ഷഫീഖ്,സുമേഷ്,താജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
നാട്ടിൽനിന്നുള്ള വിമാനക്കൂലി കുറവായത് കണക്കിലെടുത്ത് പലരും കുടുംബാംഗങ്ങളെ ഒമാനിലേക്ക് കൊണ്ടുവന്നിരുന്നു. പൊതുഅവധി ദിനമായിരുന്നതിനാൽ ഭക്ഷണം കഴിച്ച ശേഷം പുറത്തുപോകാനും മറ്റും സമയം ലഭിച്ചു. ഫ്ലാറ്റുകളിലെ മലയാളി താമസക്കാരുടെ കൂട്ടായ്മകളും ഒാണാഘോഷം ഒരുക്കിയിരുന്നു. ഹോണ്ട റോഡ് ആർ.ഒ.പി ബിൽഡിങിൽ പൂക്കളമൊരുക്കുകയും ഒാണസദ്യ വിളമ്പുകയും ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സര
ങ്ങളും സംഘടിപ്പിച്ചു. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഒാണാഘോഷം തിരുവോണത്തിന് രണ്ടു ദിവസം മുേമ്പ ആരംഭിച്ചിരുന്നു. ഒാണം കഴിഞ്ഞാലും വാരാന്ത്യങ്ങളിൽ ആഘോഷങ്ങൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.