മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കായി ഒാണസദ്യ കിറ്റുകൾ നൽകി. എല്ലാവർഷവും ഉപഭോക്താക്കളുമൊത്ത് സംഘടിപ്പിക്കാറുള്ള ഒാണാഘോഷത്തിെൻറ ഭാഗമായാണ് ഒാണസദ്യയൊരുക്കിയത്. അനന്തപുരി റസ്റ്റാറൻറുമായി സഹകരിച്ചായിരുന്നു കിറ്റ് വിതരണം. മുപ്പതോളം വിഭവങ്ങളടങ്ങിയ പരമ്പരാഗത സദ്യയുടെ കിറ്റിൽ വാഴയിലയും ഉണ്ടായിരുന്നു. രണ്ടിനം പായസങ്ങളാണ് ഉണ്ടായിരുന്നത്.
ഉപഭോക്താക്കളുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കുന്നതിെൻറ ഭാഗമായിട്ടാണ് ഇത്തരം പരിപാടികളെന്ന് മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി പറഞ്ഞു. ഉപഭോക്താക്കളുടെ പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കുകയെന്നതാണ് രീതി. സീറോ മിനിറ്റ് റെമിറ്റൻസ്, എസ്.എം.എസ് ഫീഡ്ബാക്ക് തുടങ്ങി പണമിടപാട് രംഗത്ത് തങ്ങൾ കൊണ്ടുവന്ന പുതുമകൾ നിരവധിയാണ്. ഉപഭോക്താക്കളുമായുള്ള ബന്ധത്തിലും പുതുമ കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് ഇത്തരം പരിപാടികളെന്നും ഫിലിപ്പ്കോശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.