മസ്കത്ത്: രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബൂസ്റ്റർ ഡോസെടുക്കാൻ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി നിർദേശിച്ചു. കഴിഞ്ഞ ദിവസം15 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഒത്തുചേരലുകൾ ഒഴിവാക്കുക, കൈകൾ വൃത്തിയായി കഴുകുക തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണമായും പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു. പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചവർ നിരീക്ഷണത്തിൽ കഴിയുകയാണ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമായ വാക്സിനുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ പൗരന്മാരും താമസക്കാരും തയാറാകണമെന്ന് നേരത്തെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.
കോവിഡിെൻറ പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വാക്സിൻ ഡോസുകളുടെ ഫലപ്രാപ്തി ഒരു കാലയളവിനു ശേഷം കുറയും. ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം വരെ സംരക്ഷണം നൽകുമെന്ന് ഒമാൻ റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻറും ഇേൻറണൽ മെഡിസിൻ ഡിപ്പാർട്മെൻറിലെ പകർച്ചവ്യാധി വിഭാഗത്തിെൻറ തലവനുമായ ഡോ. ഫാരിയാൽ അൽ ലവതിയ പറഞ്ഞു.രണ്ട് ഡോസ് എടുത്തവർക്ക് 22.2 ശതമാനം സംരക്ഷണമേ ലഭികുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിെൻറ ഭാഗമായി ബൂസ്റ്റർ ഡോസിെൻറ ഇടവേള മൂന്നു മാസമായി ആരോഗ്യ വകുപ്പ് കുറച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഡോസെടുത്ത ആറുമാസം കഴിഞ്ഞവർക്കായിരുന്നു മൂന്നാം ഡോസെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഏത് വാക്സിനെടുത്തവർക്കും മൂന്നാം ഡോസായി ഫൈസർ-ബയോ എൻടെക് ആണ് നൽകുന്നത്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കും നേരത്തെ രാജ്യത്ത് മൂന്നാം ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് മഹാമാരിക്കെതിരെ ബൂസ്റ്റർ ഡോസ് ആരംഭിച്ചിട്ട് ഇതുവരെ 32,000ത്തിലധികം ആളുകൾ വാക്സിൻ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ ഒരുശതമാനം മാത്രണിത്. ടാർഗറ്റ് ഗ്രൂപ്പിെൻറ 93 ശതമാനത്തോളം ആളുകൾ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.
86 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 6.42 ദശലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കോവിഡ് കേസുകളും ദിനേന ഉയരുകയാണ്. ഈ സാഹചര്യത്തിൽ മഹാമാരിക്കെതിരെ ഊർജിതമായ വാക്സിനേഷൻ നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയും കുത്തിവെപ്പ് നൽകുന്നുണ്ട്. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് അനുഗ്രഹമാണ് ഇത്തരം കേന്ദ്രങ്ങൾ.
22 പേർക്ക്കൂടി കോവിഡ്
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 3,04,896 ആളുകൾക്കാണ് ഇതുവരെ മഹാമാരി പിടിപെട്ടത്. 13പേർ രോഗമുക്തരാവുകയും ചെയ്തു. 3,00,216 പേർക്കാണ് ഇതുവരെ അസുഖം ഭേദമായിരിക്കുന്നത്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒരാളെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,113 ആളുകൾ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അതേസമയം, തിങ്കളാഴ്ചത്തെ അപേക്ഷിച്ച് ചൊവ്വാഴ്ച കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഈ മാസം ആദ്യമായിട്ടാണ് പ്രതിദിനം കേസുകൾ മുപ്പതിന് മുകളിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്യുന്നത്. ഈമാസം11ന് 30 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, വാരാന്ത്യ അവധി കഴിഞ്ഞുള്ള മൂന്നുദിവസത്തെ കണക്കുകളായിരുന്നു അത്. കോവിഡ് കേസുകൾ നേരീയ തോതിൽ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.