മസ്കത്ത്: ഒമാെൻറ പൊതുവരുമാനത്തിൽ കുറവ്. മേയ് അവസാനം വരെ കാലയളവിൽ 3.55 ശതകോടി റിയാലാണ് പൊതുവരുമാനം. മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 18.86 ശതമാനത്തിെൻറ കുറവാണ് വരുമാനത്തിലുണ്ടായത്. എണ്ണവിലയിലെ ഇടിവും ഉൽപാദനത്തിലെ കുറവുമാണ് വരുമാനത്തിൽ പ്രതിഫലിച്ചത്. എണ്ണയിൽനിന്നുള്ള വരുമാനത്തിൽ 23.06 ശതമാനത്തിെൻറയും പ്രകൃതിവാതകത്തിൽനിന്നുള്ള വരുമാനത്തിൽ 7.08 ശതമാനത്തിെൻറയും കുറവാണ് ഉണ്ടായത്.
ചെലവ് ചുരുക്കൽ നടപടികൾ തുടരുന്നതിെൻറ ഭാഗമായി പൊതുചെലവിൽ കുറവ് ദൃശ്യമാണ്. 4.44 ശതകോടി റിയാലാണ് ഇക്കാലയളവിലെ പൊതുചെലവ്. കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് പൊതുചെലവിൽ 2.92 ശതമാനത്തിെൻറ കുറവ് ദൃശ്യമാണ്. 890.2 ദശലക്ഷം റിയാലാണ് ബജറ്റ് കമ്മിയെന്നും ധനകാര്യ മന്ത്രാലയം പുറത്തുവിട്ട സ്ഥിതി വിവര കണക്കുകൾ കാണിക്കുന്നു.
എണ്ണ മേഖലയുടെ വരുമാനവും ചെലവുകളും കൈകാര്യം ചെയ്യുന്നതിനായുള്ള എനർജി ഡെവലപ്മെൻറ് ഒമാൻ രൂപവത്കരണ ഘട്ടത്തിലായതിനാൽ ചെലവുകൾ ബജറ്റിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 663.6 ദശലക്ഷം റിയാലാണ് ഈയിനത്തിൽ ചെലവ് വന്നിരിക്കുന്നത്. സർക്കാർ വകുപ്പുകളുടെ ചെലവുകളിൽ നിയന്ത്രണം വരുത്തുന്നതിനായി ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചെടുക്കുന്ന നടപടികൾ നടന്നുവരുകയാണെന്നും ധനകാര്യ മന്ത്രാലയത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.