ഗസ്സയിലേക്കുള്ള ഒമാന്‍റെ സഹായം തുടരുന്നു

മസ്കത്ത്​: ഗസ്സയിലെ നിസ്സഹരായ ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ സഹായ ഹസ്തം തുടരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) അവശ്യ വസ്തുക്കൾ എത്തിച്ചു. ഞായറാഴ്ച റഫ അതിർത്തി വഴിയാണ്​ അവശ്യ സാധനങ്ങൾ അയച്ചത്​. ഫലസ്തീനിലേക്കുള്ള ഒമാന്‍റെ സഹായം തുടരുകയാണെന്നും ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലേക്ക് അഞ്ച് വിമാനങ്ങൾ അടങ്ങുന്ന ഒരു എയർബ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നുണ്ടെന്നും റഫ അതിർത്തി കടന്ന്​ സാധനങ്ങൾ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്ക്​ കൈമാറിയെന്നും ഒ.സി.ഒ പ്രസ്താവനയിൽ പറഞ്ഞു. 

കഴിഞ്ഞ നവംബറിൽ 100 ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ഞ്ച്​ വി​മാ​ന​ങ്ങ​ൾ വ​ഴി ഗസ്സയിലേക്ക്​ ഒമാൻ ക​യ​റ്റി​ അയച്ചിരുന്നു. സ​ലാം എ​യ​റി​ന്‍റെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്. എ​യ​ർ ബ്രി​ഡ്ജിലൂടെ എ​ത്തി​ച്ച സാ​ധ​ന​ങ്ങ​ൾ റ​ഫ ക്രോ​സി​ങ്​ വ​ഴി ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റി​ന്​ കൈ​മാ​റുകയായിരുന്നു.

ഫ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നേരത്തെതന്നെ സം​വി​ധാ​നം ഒ​രു​ക്കി​യി​രുന്നു. ഇ​തി​ന​കം നി​ര​വ​ധി ആ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ ഒ.​സി.​ഒ വ​ഴി ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്​. സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ​വി​വി​ധ മാ​ർ​ഗ​ങ്ങ​ളാ​ണ്​ ഒ.​സി.​ഒ സജ്ജീകരിച്ചിരിക്കുന്നത്​.

ഒ​നീ​ക്ക്​ (ഒ.​എ​ൻ. ഇ.​ഐ.​സി) ഓ​ട്ടോ​മേ​റ്റ​ഡ് പേ​യ്‌​മെ​ന്റ് മെ​ഷി​നു​ക​ൾ വ​ഴി​യോ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലൂ​ടെ​യോ (ബാ​ങ്ക് മ​സ്‌​ക​ത്ത്​: 0423010869610013, ഒ​മാ​ൻ അ​റ​ബ് ബാ​ങ്ക് അ​ക്കൗ​ണ്ട്: 3101006200500) സം​ഭാ​വ​ന കൈ​മാ​റാ​വു​ന്ന​താ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഫോ​ണി​ൽ​നി​ന്ന്​ ടെ​ക്സ്റ്റ്​ മെ​സേ​ജ്​ അ​യ​ച്ചും സം​ഭാ​വ​ന​യി​ൽ പ​ങ്കാ​ളി​യാ​കാം. ഒ​മാ​ൻ​ടെ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 90022 എ​ന്ന ന​മ്പ​റി​ലേ​ക്ക് “donate” എ​ന്ന് ടൈ​പ്പ്​ ചെ​യ്തും ഉ​രീ​ദോ​യി​ൽ​നി​ന്ന്​ ‘Palestine’ എ​ന്ന്​ ടൈ​പ്പ്​ ​ ചെ​യ്ത്​ 90909 എന്ന നമ്പറിലേക്കും ​സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാം. റെന്ന വരിക്കാർക്ക് 181092# എന്ന കോഡും ഉപയോഗിക്കാം. www.jood.om, www.oco.org.om എ​ന്നീ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും സം​ഭാ​വ​ന ചെ​യ്യാം.

Tags:    
News Summary - Oman's aid to Gaza continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.