മസ്കത്ത്: ഒമാനി യുവജന ദിനാഘോഷം വിവിധ പരിപാടികളോടെ അൽ മൗജ് വാക്കിൽ നടന്നു. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നാലാമത് യൂത്ത് എക്സലൻസ് അവാർഡ് ജേതാക്കളെ ആദരിച്ചു. യൂത്ത് ദിനാചരണ പരിപാടിയിൽ പങ്കാളിയായ മന്ത്രി അനുബന്ധ പ്രദർശനം സന്ദർശിച്ചു. ‘ഊർജങ്ങൾ’, ‘പ്രതിഫലനങ്ങൾ’, ‘വിപുലീകരണം’, ചക്രവാളം‘ എന്നിങ്ങനെ നാലു സ്റ്റേഷനുകളിലായി ഒമാനി യുവാക്കളുടെ യാത്രയാണ് പ്രദർശനത്തിലുള്ളത്. യുവജന മേഖലയെ സേവിക്കുന്ന കരാറുകൾക്ക് പുറമെ നിരവധി ഗവർണറേറ്റുകളിൽ യൂത്ത് സെന്ററിന്റെ ശാഖകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏഴു കരാറുകളിലും സ്പോർട്സ് ആൻഡ് യൂത്ത് അണ്ടർ സെക്രട്ടറി ബാസിൽ ബിൻ അഹമ്മദ് അൽ റവാസ് ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.