മസ്കത്ത്: സൈനിക, സാംസ്കാരിക പങ്കാളിത്തം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒമാൻ-കൊറിയൻ സൈനിക സംഗീത ഷോ ഞായറാഴ്ച മസ്കത്തിലെ ഖുറം നാച്ച്വറൽ പാർക്ക് തിയറ്ററിൽ നടക്കും. വൈകീട്ട് അഞ്ച് മണിക്കാണ് പരിപാടി തുടങ്ങുക. പ്രവേശനം സൗജന്യമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
വൈകീട്ട് 4:30 മുതൽ പൊതുജനങ്ങൾക്കായി തിയറ്റർ തുറന്നുകൊടുക്കും.
ഏകദേശം 4,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് തിയറ്ററിനുള്ളത്. ഒമാനും കൊറിയയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെയും വളർന്നുവരുന്ന സഹകരണത്തിന്റെയും ഭാഗമായാണ് സൈനിക സംഗീത പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.