മസ്കത്ത്: ഒമാനി വ്യോമാതിർത്തിയിലൂടെയുള്ള വിമാന ഗതാഗതം ജൂണിൽ 18 ശതമാനം വർധിച്ച് 50,101 ആയി. 2024 ലെ ഇതേ കാലയളവിൽ ഇത് 40,417 ആയിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി(സി.എ.എ)യാണ് ഇക്കാര്യം അറിയിച്ചത്.മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ജൂണിൽ അഞ്ച് ശതമാനം വർധിച്ച് 6,36,090 ആയി.ഒരുവർഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വർധന. ജൂൺ മധ്യത്തിൽ സൈനിക സംഘർഷങ്ങൾ മൂലമുണ്ടായ വലിയ പ്രതിസന്ധി മേഖലയിലെ വ്യോമാതിർത്തികളെ ബാധിച്ചിരുന്നു.
ഇറാനിൽ ഇസ്രായേലി വ്യോമാക്രമണങ്ങൾ മിഡിലീസ്റ്റിലുടനീളം വ്യാപകമായ വ്യോമാതിർത്തി അടച്ചുപൂട്ടലുകൾക്കും വിമാന റദ്ദാക്കലുകൾക്കും കാരണമായി. അതേസമയം, മേയിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഏറ്റവും കൂടുതൽ യാത്രാ-ആഗമന യാത്രക്കാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. ആകെ 193,861 ഇന്ത്യൻ പൗരന്മാരാണ് മസ്കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഒമാനി പൗരന്മാർ 108,916 ഉം പാകിസ്താൻ പൗരന്മാർ 46,930 ഉം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.