മസ്കത്ത്: അർമീനിയയും അസർബൈജാനും തമ്മിലുള്ള സമാധാന കരാറിനെ ഒമാൻ സ്വാഗതം ചെയ്തു. കരാറിലെത്താൻ മധ്യസ്ഥത വഹിച്ച അമേരിക്കയേയും നിർണായക പങ്കുവഹിച്ച മറ്റ് കക്ഷികളേയും സുൽത്താനേറ്റ് അഭിനന്ദിച്ചു. ദീർഘകാല തർക്കങ്ങൾ പരിഹരിക്കുന്നതിൽ നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും മൂല്യം പ്രതിഫലിപ്പിക്കുന്നതാണ് ഈ ചരിത്രപരമായ കരാർ. അർമേനിയയും അസർബൈജാനും തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷവും വിഭജനവും അവസാനിപ്പിക്കുന്നതിലേക്ക് ഇത് നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയംപ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.