മസ്കത്ത്: ഒമാനെതിരെയുള്ള ട്വന്റി20 ടൂർണമെന്റിൽ ആദ്യ വിജയവുമായി കേരളം. ആമിറാത്തിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന കളിയിൽ ഒമാന്റെ ചെയര്‍മാന്‍സ് ഇലവനെ ഒരു റണ്‍സിനാണ് തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. ആദ്യം ബാറ്റ് ചെയ്ത കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്സണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറില്‍ 27 റണ്‍സ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സകറിയയാണ് കേരളത്തിന്റെ ജയത്തിന് മികച്ച പിന്തുണ നല്‍കിയത്.
42 പന്തില്‍ 59 റണ്‍സെടുത്ത പ്രസാദാണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍. ഒമാന്‍ വേണ്ടി ജെ. രാമനന്ദി നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നും എസ്. ശ്രീവാസ്തവ 10 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും എടുത്തു.
ടൂര്‍ണമെന്റിലെ അവസാന മത്സരം വെള്ളിയാഴ്ച ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലെ ടര്‍ഫ് 1ല്‍ നടക്കും. രാവിലെ 10 മണി മുതലാണ് കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.