ഇന്ത്യൻ സ്കൂൾ സൂർ പ്രൈമറി വിഭാഗത്തിന്റെ വാർഷികാഘോഷത്തിൽനിന്ന്
സൂർ: ഇന്ത്യൻ സ്കൂൾ സൂർ പ്രൈമറി വിഭാഗത്തിന്റെ 37ാം വാർഷികാഘോഷം സ്കൂൾ കാമ്പസിൽ നടന്നു. വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ കലാപരവും സൃഷ്ടിപരവുമായ കഴിവുകൾ പരിപാടികളിലൂടെ അവതരിപ്പിച്ചു.ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ സ്കൂളുകളുടെ ഡയറക്ടർ മിസ്റ്റർ സാലിം ബിൻ മുബാറക് അൽ അറൈമി മുഖ്യാതിഥിയായി. സ്കൂൾ ഡയറക്ടർ ഇൻ-ചാർജ് സിറാജുദ്ദീൻ വിശിഷ്ടാതിഥിയായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. രാംകുമാർ ലക്ഷ്മി നാരായണൻ, കൺവീനർ ഷബീബ് മുഹമ്മദ്, അക്കാദമിക് ആൻഡ് പബ്ലിക് റിലേഷൻസ് ചെയർ പ്രദീപ് കുമാർ എ.വി., ഗ്രീവൻസ് സബ്-കമ്മിറ്റി ചെയർ പ്രമോദ് വേലായുധൻ നായർ എന്നിവരും പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.