മസ്കത്ത്: ഈ വർഷത്തെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മുന്നേറ്റവുമായി ഒമാൻ. മൂന്ന് സ്ഥാനങ്ങൾ കയറി ആഗോളതലത്തിൽ 134-ാം സ്ഥാനത്തേക്കാണ് ഒമാൻ ഉയർന്നത്.
ഐക്യരാഷ്ട്രസഭയിൽ കൺസൾട്ടേറ്റീവ് പദവിയുള്ള പാരീസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) ആണ് സൂചിക പ്രസിദ്ധീകരിക്കാറുള്ളത്. 180 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും മാധ്യമ സ്വാതന്ത്ര്യ സാഹചര്യങ്ങൾ വർഷം തോറും വിലയിരുത്തും. നിയമ ചട്ടക്കൂട്, രാഷ്ട്രീയ സന്ദർഭം, സാമ്പത്തിക, സാമൂഹിക സാംസ്കാരിക പരിസ്ഥിതി, മാധ്യമ പ്രവർത്തകരുടെ സുരക്ഷ എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങൾ ആണ് വിലയിരുത്തുന്നത്.
മാധ്യമ മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പുതിയ മാധ്യമ നിയമം കഴിഞ്ഞ വർഷം ഒമാൻ അവതരിപ്പിച്ചു. ഈ നിയമനിർമ്മാണം മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന നിയമത്തിന് അനുസൃതമായി അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉറപ്പാക്കുകയും ചെയ്യുന്നു. ഈ വർഷത്തെ റാങ്കിങിൽ നോർവേയാണ് ഒന്നാം സ്ഥാനത്ത്. എറിട്രിയയാണ് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.