Posted On
date_range Updated On
date_range ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും
മസ്കത്ത്: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഒമാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് ചൊവ്വാഴ്ച മുതൽ നീക്കം ചെയ്യും. കര, കടൽ അതിർത്തികളും തുറക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണി മുതലാണ് അതിർത്തികൾ തുറക്കുക. കോവിഡിെൻറ പുതിയ വകഭേദം പടരുന്നതിനെ തുടർന്ന് മുൻകരുതലിെൻറ ഭാഗമായി ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചത്. ഒമാനിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് യാത്രക്ക് മുമ്പ് പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന പുനസ്ഥാപിച്ചിട്ടുമുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻ കരുതൽ നടപടികൾ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.