മസ്കത്ത്: രാജ്യത്തെ തേനീച്ച വളർത്തൽ മേഖലയുടെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം മസ്കത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന തേനിന്റെ അധിക മൂല്യം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ആരാഞ്ഞു. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ കാർഷിക വിഭവശേഷി അണ്ടർസെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രി അധ്യക്ഷത വഹിച്ചു.
സെഷനിൽ തേനീച്ച വളർത്തുന്നവർ, തേൻ കയറ്റുമതി, ഇറക്കുമതി കമ്പനികളിലെ ഉദ്യോഗസ്ഥർ, മന്ത്രാലയത്തിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രധാന സാമ്പത്തിക സൂചകങ്ങൾ, മേഖലയിലെ വെല്ലുവിളികൾ എന്നിവ പങ്കെടുത്തവർ അവലോകനം ചെയ്തു. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ മികച്ച മത്സരക്ഷമതക്കായി ഒമാനി തേനിന്റെ ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള നിർദേശങ്ങൾ ചർച്ച ചെയ്തു. തേനീച്ച വളർത്തൽ മേഖലയെ ദേശീയ ഭക്ഷ്യസുരക്ഷയുടെ ഒരു പ്രധാന ഭാഗമാണെന്നും സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സാധ്യതയുള്ള സംഭാവന നൽകുന്ന ഒന്നാണെന്നും ബക്രി വിശേഷിപ്പിച്ചു.
സുസ്ഥിരത ഉറപ്പാക്കുന്നതിനും തേൻ ഉൽപാദനത്തിലും വിപണനത്തിലും മികച്ച രീതികൾ നടപ്പിലാക്കുന്നതിനും പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ ശക്തമായ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.