Posted On
date_range Updated On
date_range കോവിഡ്:ഒമാൻ നാളെ മുതൽ അതിർത്തികൾ അടക്കും
മസ്കത്ത്: കോവിഡിെൻറ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. ഡിസംബർ 22 ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കര, വ്യോമ, നാവിക അതിർത്തികൾ അടക്കാനാണ് തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണി മുതൽ യാത്രാ വിലക്ക് പ്രാബല്ല്യത്തിൽ വരും. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയും ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.