മസ്കത്ത്: ഒമാൻ സയൻസ് ഫെസ്റ്റിവൽ ഇൗമാസം 24 മുതൽ 28 വരെ നടക്കും. ഇതാദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഇത്തരം ഒരു പരിപാടി നടക്കുന്നത്. ശാസ്ത്ര മേഖലയിലെ നവീനാശയങ്ങളുടെ കണ്ടെത്തൽ പ്രോത്സാഹിപ്പിക്കുകയാണ് ഫെസ്റ്റിവലിെൻറ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷൻ പ്ലാനിങ് ആൻഡ് ഹ്യൂമൻ റിസോഴ്സസ് വിഭാഗം അണ്ടർ സെക്രട്ടറി സൗദ് ബിൻ സാലിം അൽ ബലൂഷി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിത്യജീവിതത്തിൽ ശാസ്ത്രത്തിെൻറ പ്രാധാന്യം പൊതുജനങ്ങൾക്കും യുവാക്കൾക്കും വിദ്യാർഥികൾക്കും മനസ്സിലാക്കിക്കൊടുക്കാനും ഇതുവഴി സാധിക്കും. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിെൻറ ഭാഗമായി മുന്നൂറോളം പ്രവർത്തനങ്ങൾ നടക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ അവസരങ്ങളൊരുക്കി മികവുറ്റ വ്യക്തിത്വങ്ങളെ പുറത്തുകൊണ്ടുവരുകയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്നും സാലിം അൽ ബലൂഷി പറഞ്ഞു. ഫെസ്റ്റിവലിെൻറ ആദ്യഘട്ടം ഇൗ മാസം 24, 25 തീയതികളിലായി വിവിധ ഗവർണറേറ്റുകളിൽ നടക്കും. 26 മുതൽ 28 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മുന്നൂറോളം പ്രവർത്തനങ്ങൾ നടക്കുക. സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികൾ ഒരുക്കുന്ന പ്രോജക്ടുകൾ കാണുന്നതിനും പദ്ധതികൾ വീക്ഷിക്കുന്നതിനുമെല്ലാം സർക്കാർ, സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടവർ എത്തണമെന്നും സാലിം അൽ ബലൂഷി അഭ്യർഥിച്ചു. വിദ്യാർഥികൾക്ക് ഒപ്പം മുതിർന്ന സ്വദേശികളുടെയും വിദേശികളുടെയും കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകളും ഉണ്ടാകും. റോബോട്ടിക് പ്രോഗ്രാമിങ് കോർണറുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.