ബുറൈമി: ബുറൈമി ഇന്ത്യന്‍ സ്കൂളിന്‍െറ ആറാം വാര്‍ഷികം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
മിനിസ്ട്രി ഓഫ് എജുക്കേഷന്‍ ഹാളിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ നടന്ന പരിപാടിയില്‍ ബുറൈമി മുനിസിപ്പാലിറ്റി മാനേജര്‍ എന്‍ജിനീയര്‍ മര്‍വാന്‍ അല്‍ ഫാര്‍സി, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.എം. നജീബ്, ബുറൈമി സ്കൂളിന്‍െറ ചുമതലയുള്ള ബോര്‍ഡ് ഡയറക്ടര്‍ പി.ജെ. മണി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പ്രിന്‍സിപ്പല്‍ ശ്യാം ദിവേദി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂളില്‍ ഉയര്‍ന്ന ക്ളാസുകള്‍ ആരംഭിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സി.എം. നജീബ് പറഞ്ഞു. ബി.ഒ.ഡി അസി. എജുക്കേഷന്‍ അഡൈ്വസര്‍ ഡോ. അലക്സ് ജോസഫും സംസാരിച്ചു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.