മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബിൽ വൻതോതിൽ മയക്കുമരുന്ന് ഗുളികകളും നിരോധിത ലഹരിവസ്തുക്കളുമായി അറബ് പൗരനായ പ്രവാസിയെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു. വിൽപനക്കും സ്വന്തം ഉപയോഗത്തിനുമായി ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് ഇയാളെ പിടികൂടിയത്.
മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഫോർ കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് സീബിൽ നടത്തിയ പ്രത്യേക ഓപറേഷനിലാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു.
ഇതിനു പുറമെ, വടക്കൻ ശർഖിയ്യ ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിൽ ഒരു മോഷണക്കേസ് റിപ്പോർട്ട് ചെയ്തതായും ആർ.ഒ.പി അറിയിച്ചു. ബദിയയിലെ ഏഴു കടകളിൽനിനായി വിവിധ വസ്തുക്കൾ മോഷണം നടത്തിയ കേസിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരായ നിയമനടപടി പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.