മക്ക ഹൈപ്പർമാർക്കറ്റ് ‘വിൻ ബിഗ്’ മെഗാ ഡ്രോ കാർണിവൽ

മസ്‌കത്ത്: മക്ക ഹൈപ്പർമാർക്കറ്റ് ‘വിൻ ബിഗ്’ കാർ സമ്മാന പദ്ധതിയുടെ മെഗാ ഡ്രോ കാർണിവലും വിജയികൾക്കുള്ള താക്കോൽ വിതരണ ചടങ്ങും വർണാഭമായി നടന്നു. മസ്‌കത്തിലെ അൽഖുവൈർ മക്ക ഹൈപ്പർ മാർക്കറ്റ് പരിസരത്ത് സംഘടിപ്പിച്ച മെഗാ ഡ്രോ കാർണിവലിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. ‘വിൻ ബിഗ്’ കാർ ഗിവവേ കാമ്പയിന്റെ ഭാഗമായി നടന്ന പതിനഞ്ചാമത്‌ മെഗാ ഡ്രോയാണ് നടന്നത്.

തുടർന്ന്, ഇതുവരെ വിജയികളായ 15 ഭാഗ്യശാലികൾക്ക് വാഹനങ്ങളുടെ താക്കോൽ കൈമാറുന്ന ചടങ്ങും അതേ വേദിയിൽ നടന്നു. ഉത്സവാന്തരീക്ഷത്തെ ഓർമ്മപ്പെടുത്തിയ മേളഘോഷങ്ങളോടെ നടന്ന കാർണിവലിൽ വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ അണിനിരത്തിയ ഫുഡ് സ്റ്റാളുകൾ, ഗെയിമുകൾ, ഫൺ ആക്ടിവിറ്റികൾ, ഫേസ് പെയിന്റിംഗ്-മെഹന്ദി ബൂത്തുകൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ വിനോദപരിപാടികൾ തുടങ്ങിയ ഒരുക്കിയിരുന്നു.

 

പരിപാടിയുടെ ഭാഗമായി നടന്ന തംബൂറാ, ഫയർ ഷോ, ഡാൻസ് പെർഫോമൻസുകൾ, പ്രശസ്ത ഗായകൻ ബാദുഷ അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ കൺസർട്ട്‌ തുടങ്ങിയ കലാപരിപാടികൾ കാർണിവലിന് മാറ്റ് കൂട്ടി. മെഹന്ദി മത്സരവും കിഡ്സ് ഡ്രോയിങ് മത്സരവും പരിപാടിക്ക് കൂടുതൽ നിറം പകർന്നു.

ചടങ്ങിൽ മക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.പി മമ്മൂട്ടി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഹിലാൽ മുഹമ്മദ്, സിനാൻ മുഹമ്മദ്, മനാഫ് പി.വി. എന്നിവർ സന്നിഹിതരായിരുന്നു. മുഖ്യാതിഥികളായി ജി-ടെക് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ മെഹ്‌റൂഫ് മണലോടി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ആമിർ സഈദ് അൽ ഹാദി, മക്ക ഗ്രൂപ്പ് സി.ഒ.ഒ ഫയാസ് ഇബ്രാഹിം സൈത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

നല്ല ഉൽപന്നങ്ങളും മികച്ച സേവനവും നൽകുന്നതാണ് തങ്ങളുടെ വിജയമെന്ന് മക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.പി മമ്മൂട്ടി പഞ്ഞു. വൈകാതെ ബുറൈമിയിൽ പുതിയ ബ്രാഞ്ച് തുറക്കുമെന്നും അടുത്തമാസത്തോടെ പുതിയ വെയർ ഹൗസ് ആരംഭിക്കുമെന്നും ഈ വർഷം തന്നെ അഞ്ചു ബ്രാഞ്ചുകൾ പദ്ധതിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വമ്പിച്ച ജനപങ്കാളിത്തത്തിലും ആഘോഷപൂർണമായ അന്തരീക്ഷത്തിലും നടന്ന മെഗാ ഡ്രോ കാർണിവൽ, മക്ക ഹൈപ്പർമാർക്കറ്റിന്റെ ഉപഭോക്തൃ സൗഹൃദ സംരംഭങ്ങൾക്കും വിശ്വാസത്തിനും മറ്റൊരു മികച്ച ഉദാഹരണമായി മാറിയതായി മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു.

Tags:    
News Summary - Makkah Hypermarket 'Win Big' Mega Draw Carnival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.