ഒമാനിലെ പൊതുഅവധി ദിനങ്ങൾ: സുൽത്താ​െൻറ ഉത്തരവ്​ പുറത്തിറങ്ങി

മസ്​കത്ത്​: പൊതുഅവധി ദിനങ്ങൾ സംബന്ധിച്ച്​ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖി​​െൻറ രാജകീയ ഉത്തരവ്​ പു റത്തിറങ്ങി. മുഹറം ഒന്ന്​, നബിദിനം, ഇസ്​റാഅ്​ മിഅ്​റാജ്​, ദേശീയദിനം (നവംബർ 18, 19), ചെറിയ പെരുന്നാൾ (റമദാൻ 29 മുതൽ ശവ്വാൽ മൂന്ന്​ വരെ), ബലി പെരുന്നാൾ (ദുൽഹജ്ജ്​ ഒമ്പത്​ മുതൽ ദുൽഹജ്ജ്​ 12 വരെ) ദിവസങ്ങളിൽ ആയിരിക്കും പൊതുഅവധി ദിനങ്ങൾ.

മുസ്​ലിം കലണ്ടർ പ്രകാരമുള്ള അവധി ദിനങ്ങൾ വെള്ളിയാഴ്​ചകളിലാണ്​ വരുന്നതെങ്കിൽ മറ്റൊരു ദിവസം അവധി നൽകും. രണ്ട്​ പെരുന്നാളുകളുടെയും ആദ്യ ദിനങ്ങൾ വെള്ളിയാഴ്​ചകളിലാണ്​ വരുന്നതെങ്കിൽ മറ്റൊരു ദിവസം അവധി നൽകും. നവോത്ഥാനദിനമായ ജൂലൈ 23ന്​ അവധിയുണ്ടാകില്ലെന്നും രാജകീയ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Oman Public Holidays -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.