മസ്കത്ത്: തീപിടിച്ച ബോട്ടിൽനിന്ന് ഒമ്പത് വിനോദസഞ്ചാരികെള രക്ഷിച്ച ഒമാനി മീൻപിടിത്തക്കാരനെ റോയൽ ഒമാൻ പൊലീസ് ആദരിച്ചു. ഒക്ടോബർ ഒന്നിന് അൽ ശുവൈമിയയിൽ കടലിൽ സഞ്ചരിക്കവേ തീപിടിച്ച ബോട്ടിൽനിന്ന് വിനോദസഞ്ചാരികളെ രക്ഷിച്ച ജസീം അൽ ബതാരിയെയാണ് ആദരിച്ചത്. ദോഫാർ പൊലീസ് കമാൻഡിലെ അസിസ്റ്റൻറ് കമാൻഡർ കേണൽ അലി ബസാദിക് ജസീമിന് ആദരമർപ്പിച്ചു.
ആളുകളുടെ ജീവൻ രക്ഷപ്പെടുത്തിയതിലുള്ള സന്തോഷം ജീവിതത്തിലെ മറ്റേതൊരു നേട്ടത്തേക്കാളും വലിയതാണെന്ന് ജസീം അൽ ബത്താരി പ്രതികരിച്ചു. ‘ബീച്ചിൽനിന്ന് 500 മീറ്റർ അകലെ കടലിലായിരുന്നു ഞാൻ. എെൻറ ബോട്ടിന് 200 മീറ്റർ അകലെയുള്ള ബോട്ടിൽനിന്ന് കനത്ത പുക ഉയരുന്നതും ആളുകൾ രക്ഷക്കായി നിലവിളിക്കുന്നതും ഞാൻ കണ്ടു. അടുത്ത നിമിഷം ബോട്ടിൽ വൻ തീപിടിത്തമുണ്ടാവുകയും ആളുകൾ കടലിൽ ചാടുകയും ചെയ്തു. ഞാൻ ഉടൻ അവർക്കരികിലെത്തി. അവർ ഒമ്പതു പേരുണ്ടായിരുന്നു. ചിലർക്ക് നീന്താൻ അറിയുമായിരുന്നില്ല. എല്ലാവരെയും എെൻറ ബോട്ടിൽ കയറ്റി ബീച്ചിലേക്ക് കൊണ്ടുപോവുകയായിരുന്നു.- ജസീം അൽ ബത്താരി അന്നത്തെ കാര്യങ്ങൾ വിശദീകരിച്ചു.
ബീച്ചിലെത്തിയ ശേഷം ജസീം സിവിൽ ഡിഫൻസ്-ആബുലൻസ് പൊതു അതോറിറ്റി ഉദ്യോഗസ്ഥരെയും റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. അൽ ഹനിയാത് ദ്വീപിെൻറ സൗന്ദര്യം ആസ്വദിക്കാനും മീൻപിടിക്കാനുമായി ദോഫാറിലെത്തിയതായിരുന്നു ഒമ്പതു വിനോദസഞ്ചാരികളും. അഞ്ചുപേർ ഖത്തറികളും നാലുപേർ ഒമാനികളുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.