ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദും
മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദാണ് സംബന്ധിച്ചത്. ജി20 സംയുക്ത പ്രസ്താവന വിജയകരമായി പുറപ്പെടുവിച്ചതിന് സയ്യിദ് അസദ് തന്റെ പ്രസംഗത്തിനിടെ സുൽത്താന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.
സാമ്പത്തിക സ്ഥിരത വർധിപ്പിക്കുക, ആഗോളവത്കരണം എല്ലാവരുടെയും പ്രയോജനത്തിനായി ഉപയോഗപ്പെടുത്തുക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുക, ആഗോള തീരുമാനങ്ങൾ എടുക്കുമ്പോൾ ജി20യിലെ വികസ്വര രാജ്യങ്ങളുടെ ശബ്ദം ശക്തിപ്പെടുത്തുക എന്നീ താൽപര്യങ്ങൾ പ്രകടമാകുന്നതായിരുന്നു പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.