സൂർ: ജാലാൻ ബനീ ബുആലിയിലെ കടയിൽ നടത്തിയ പരിശോധനയിൽ അനാരോഗ്യമായ ചുറ്റുപാടിൽ സൂക്ഷിച്ച പാൽക്കട്ടികളുടെ ശേഖരം പിടിച്ചെടുത്തു.
നഗരസഭ നടത്തിയ പരിശോധനയിൽ 2250 ബോക്സ് പാൽക്കട്ടിയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സാധനം നശിപ്പിച്ചതായും പിടിയിലായവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
സ്വദേശി പൗരൻ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവരം നൽകിയയാളെ റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം പ്രശംസിച്ചു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.