മസ്കത്ത്: ദോഫാറിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ തിങ്കളാഴ്ച വരെ അനുഭവപ്പെട്ട ന്യൂനമർദത്തിൽ പെയ്തിറങ്ങിയത് റെക്കോഡ് മഴ. 2018ലെ മെകുനു ചുഴലിക്കാറ്റ് സമയത്തേക്കാൾ അധികം മഴയാണ് ഇൗ ദിവസങ്ങളിൽ പെയ്തതെന്ന് റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയത്തിെൻറ കണക്കുകൾ. കഴിഞ്ഞ ചുഴലിക്കാറ്റ് സമയങ്ങളിൽ ഒമാനിൽ പെയ്ത ഏറ്റവും ഉയർന്ന മഴയുടെ അളവ് കാണിക്കുന്ന പട്ടികയാണ് മന്ത്രാലയം പുറത്തിറക്കിയത്.
ഇതു പ്രകാരം കഴിഞ്ഞ ന്യൂനമർദത്തിൽ മിർബാത്ത് വിലായത്തിലെ ജബൽ സംഹാൻ സ്റ്റേഷനിൽ അഞ്ചുദിവസം രേഖപ്പെടുത്തിയത് 1055 മി.മീറ്റർ മഴയാണ്. ‘മെകുനു’ സമയത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ 680 മി.മീറ്റർ ആണ്. സലാല വിലായത്തിലെ ഗെദോ സ്റ്റേഷനിലാണ് ഇത് രേഖപ്പെടുത്തിയത്. 2007ലെ ഗോനു ചുഴലിക്കാറ്റിെൻറ സമയത്ത് ശർഖിയ മേഖലയിലെ ദിമാ വതായീനിലാണ് കൂടുതൽ മഴയുണ്ടായത്. രണ്ടു ദിവസം കൊണ്ട് 987 മി.മീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.