മസ്കത്ത്: പണമടച്ചിട്ടും ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് വിഷമവൃത്തത്തിലായ ഗർഭിണികൾക്കും കുട്ടികൾക്കും ഒടുവിൽ എയർ ഇന്ത്യ ടിക്കറ്റ് നൽകി. മലപ്പുറം കോട്ടക്കൽ, പുത്തനത്താണി സ്വദേശിനികളും ഇരുവരുടെയും കുട്ടികളുമാണ് തിങ്കളാഴ്ചയിലെ മസ്കത്ത്- കോഴിക്കോട് വിമാനത്തിൽ നാടണഞ്ഞത്. പ്രവാസി ഒഴിപ്പിക്കലിെൻറ നിലവിലെ ഘട്ടത്തിലെ കോഴിക്കോടിനുള്ള അവസാനത്തെ സർവിസായിരുന്നു തിങ്കളാഴ്ചത്തേത്. ഇതിലേക്ക് എയർഇന്ത്യ നിർദേശിച്ച പ്രകാരം മേയ് മുപ്പതിനുതന്നെ ഇരുവരും പണമടക്കുകയും രേഖകൾ അയച്ചുനൽകുകയും ചെയ്തിരുന്നു.
ടിക്കറ്റിനായി കാത്തിരുന്ന ഇവരോട് 31ന് ഞായറാഴ്ച വൈകുന്നേരം വിളിച്ച് സീറ്റ് ഫുൾ ആയെന്നും അടുത്ത ഷെഡ്യൂളിലെ കോഴിക്കോട് സർവിസിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താമെന്നുമാണ് എയർഇന്ത്യ അധികൃതർ പറഞ്ഞത്. ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിലായ ഇവരെ കുറിച്ച് ‘ഗൾഫ് മാധ്യമം’ ഒാൺലൈനിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ‘ഫുൾ’ ആയ വിമാനത്തിലേക്ക് ഇവർക്ക് ടിക്കറ്റ് അയച്ചുകൊടുക്കുകയും പത്തരയോടെ വിമാനത്താവളത്തിലെത്താൻ നിർദേശിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.