മസ്കത്ത്: കോവിഡ് ഭേദമായവരുടെ എണ്ണം വർധിച്ചത് ആശ്വാസമായി. 282 പേർക്ക് കൂടിയാണ് തിങ്കളാഴ്ച രോഗമുക്തി ലഭിച്ചത്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2682 ആയി ഉയർന്നു. 786 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 488 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12,223 ആയി. അമ്പതു പേരാണ് ഇതുവരെ മരണപ്പെട്ടത്.
9491പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 608 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 9256 ആയി. മസ്കത്തിൽ ബോഷർ വിലായത്തിലാണ് കൂടുതൽ രോഗികളുടെ എണ്ണം. 200 പുതിയ രോഗികളാണ് ഇവിടെയുള്ളത്. മസ്കത്ത് ഗവർണറേറ്റിൽ മൊത്തം 1400 പേർക്ക് അസുഖം സുഖപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.