മസ്കത്ത്: ഒമാനിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 322 പേരിൽ 275 പേരും മസ്കത്ത് ഗവർണറേറ്റിലുള്ളവർ.
ഇത്രയധികം പേർക്ക് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4341 ആയി.
പുതിയ രോഗികളിൽ 242 പേർ വിദേശികളും 80 പേർ ഒമാനികളുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1303 ആയി ഉയരുകയും ചെയ്തു. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരണപ്പെട്ടത്.
3021 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.