മസ്കത്ത്: ഗൾഫ്നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ രണ്ടാംഘട്ട ദൗത്യം േമയ് 16 മുതൽ 22 വരെ നടക്കും. കേരളത്തിലേക്ക് നാലു സർവിസുകളാണ് ഉണ്ടാവുക. മൂന്ന് സർവീസുകൾ മസ്കത്തിൽ നിന്നും ഒന്ന് സലാലയിൽ നിന്നുമാണ്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങൾ മസ്കത്തിൽ നിന്നും കോഴിക്കോേട്ടക്കുള്ള വിമാനം സലാലയിൽനിന്നുമാണ് പുറപ്പെടുക.
മസ്കത്തിൽ നിന്ന് ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ബിഹാറിലെ ഗയ എന്നിവിടങ്ങളിലേക്കും സർവിസുകൾ ഉണ്ട്. മൊത്തം എട്ട് വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഒമാനും ഇന്ത്യക്കുമിടയിൽ പറക്കുക. വിമാനങ്ങളുടെ സമയക്രമത്തെ കുറിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്ട്രേഷൻ നടത്താവുന്നതാണ്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് അടിയന്തരമായി പോകേണ്ടവരുടെ മുൻഗണനപ്പട്ടിക തയാറാക്കിയാകും യാത്രക്ക് അവസരം നൽകുക.
ഒന്നാംഘട്ടത്തിൽ ഒമാനിൽ നിന്ന് രണ്ട് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. േമയ് ഒമ്പതിന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ 177 മുതിർന്നവരും നാല് കുട്ടികളുമാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടാമത്തെ വിമാനം ഇന്നലെ ചെന്നൈക്ക് ആയിരുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ളവരും ഗർഭിണികളും വിസ കാലാവധി കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരുമടക്കം നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.
മസ്കത്തിൽനിന്ന് സലാലയിലേക്കും കൂടുതൽ സർവിസുകൾ ഏർപ്പെടുത്തുന്നതുവഴി മാത്രമാണ് ദുരിതം പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ മസ്കത്തിലും സമീപ ഗവർണറേറ്റുകളിലും സലാലയിലും എംബസിയിൽ നിന്നുള്ള വിളി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.