മസ്കത്ത്: മത്ര അൽ കുബ്റയിൽ േബക്കറി അടപ്പിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. വിദേശി ജീവനക്കാരന് കോവിഡ് ബാധിച്ചതുമൂലമാണ് നഗരസഭ ബേക്കറി അടച്ചതെന്ന പ്രചാരണമാണ് നടക്കുന്നത്. നിർദിഷ്ട ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് ഫുഡ് കൺട്രോൾ വിഭാഗം നടപടി സ്വീകരിച്ചത്. നഗരസഭ ഉദ്യോഗസ്ഥർ ബേക്കറികളും റസ്റ്റാറൻറുകളുമടക്കം സ്ഥാപനങ്ങൾ പൊതുജനാരോഗ്യം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന പരിശോധനകൾ നടത്തിവരുകയാണെന്നും നഗരസഭ ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
ഭക്ഷണത്തിെൻറ സുരക്ഷയും നിലവാരവും ഉറപ്പാക്കുന്നത് സംബന്ധിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വീഴ്ചക്കാണ് നടപടി സ്വീകരിച്ചത്. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട നിരീക്ഷണം നടത്തുന്നതും നടപടികൾ സ്വീകരിക്കുന്നതും നഗരസഭയുടെ ചുമതലയിൽപെട്ട കാര്യമല്ല. പ്രവർത്തനമാരംഭിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുെമന്നും നഗരസഭ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.