മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് 133 പുതിയ കോവിഡ് കേസുകൾ. 13 പുതിയ രോഗബാധകൾ റിപ്പോർട്ട് ചെയ്ത തെക്കൻ ശർഖിയയാണ് രണ്ടാമതെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. അൽ വുസ്ത ഗവർണറേറ്റിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കുറഞ്ഞ രോഗബാധിതർ.
ഇവിടെ ഒരാളാണ് അസുഖ ബാധിതൻ. അഞ്ചുപേർക്ക് സുഖപ്പെടുകയും ചെയ്തു. ഞായറാഴ്ച രാജ്യത്ത് മൊത്തം 175 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3399 ആയി. പുതിയ രോഗികളിൽ 123 പേർ വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1117 ആയി ഉയരുകയും ചെയ്തു. മൊത്തം 17 പേരാണ് ഇതുവരെ മരിച്ചത്. ഒമാനിലെ മൊത്തം കോവിഡ് കേസുകളുടെ 66 ശതമാനത്തിലധികവും മസ്കത്ത് ഗവർണറേറ്റിലാണ്. മൊത്തമുള്ള 2476ൽ 1727ഉം മത്ര വിലായത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.