മസ്കത്ത്: കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി രാജ്യെത്ത ഏറ്റവും വലിയ എണ്ണ-വാതക ഉ ൽപാദന കമ്പനിയായ പെട്രോളിയം െഡവലപ്മെൻറ് ഒമാൻ ഒരു ലക്ഷം ലിറ്റർ സാനിറ്റൈസർ കൂടി ഉൽപാദിപ്പിക്കും. നേരത്തെ 20,000 ലിറ്റർ സാനിറ്റൈസർ പി.ഡി.ഒ ഉൽപാദിപ്പിച്ചിരുന്നു. ഖനന മേഖ ലകളിലെ തൊഴിലാളികൾ, കോൺട്രാക്ടർമാർ, കമ്യൂണിറ്റി സെൻററുകൾ, ക്ലിനിക്കുകൾ തുടങ് ങിയവക്കായാണ് ഇവ വിതരണം ചെയ്തത്. ഉടൻ ഒരു ലക്ഷം ലിറ്റർ സാനിറ്റൈസർ കൂടി കമ്പനി പദ്ധതിയിടുന്നതായി കമ്പനിയുടെ വാർത്ത മാഗസിൻ ആയ അൽ ഫഹലാണ് റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ മാസം സാനിറ്റൈസറുകൾക്ക് ഒമാൻ വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ക്ഷാമം നേരിട്ടിരുന്നു.
മാർക്കറ്റിലെ ആവശ്യം മനസ്സിലാക്കിയ പി.ഡി.ഒയുടെ ഗവേഷണ വിഭാഗം സാനിറ്റൈസർ നിർമാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. പ്രാദേശികമായി ലഭ്യമാവുന്ന ഘടകങ്ങൾ ഉപയോഗപ്പെടുത്തി മൂന്ന് ദിവസത്തിനുള്ളിലാണ് ലാബിൽ സാനിറ്റൈസർ ഉൽപാദിപ്പിച്ചത്. ഗുണമേന്മ പരിശോധനയിൽ ഇത് അന്താരാഷ്ട്ര നിലവാരമുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പ് വരുത്തിയ ശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ 20,000 ലിറ്റർ സാനിറ്റൈസർ ഉൽപാദിപ്പിച്ചത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അവശ്യ ആരോഗ്യ ഉപകരണങ്ങൾ വാങ്ങാനും പി.ഡി.ഒ തീരുമാനിച്ചിട്ടുണ്ട്.
വെൻറിേലറ്റർ, മരുന്നുകൾ, ആധുനിക പരിശോധന ഉപകരണങ്ങൾ, മാസ്ക്കുകൾ, ഒറ്റത്തവണ ഉപയോഗത്തിന് പറ്റിയ ഫേസ് ഷീൽഡുകൾ, ഗ്ലൗസുകൾ, മറ്റ് ലാബ് ഉപകരണങ്ങൾ എന്നിവയാണ് വാങ്ങുക. മാർക്കറ്റിൽ ലഭ്യത കുറഞ്ഞ ത്രീഡി പ്രിൻറിങ് സുരക്ഷ ഉപകരണങ്ങളുടെ ലഭ്യതക്കായും പ്രത്യേക സമിതിയുണ്ടാക്കും. ആരോഗ്യ മന്ത്രാലയത്തിലെ സെൻട്രൽ ഹെൽത്ത് ലാബിൽ കൊറോണ വൈറസ് പരിശോധനയെ സഹായിക്കാൻ പി.ഡി.ഒ ക്ലിനിക്കിൽ നിന്ന് രണ്ട് മുതിർന്ന ലാബ് ടെക്നീഷ്യൻമാരെയും നിയോഗിക്കും.വിവിധ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ സ്വദേശികൾക്കും ക്വാറൻറീനും െഎസോലേഷനുമായി 150 മുറികളും പി.ഡി.ഒ നൽകുന്നുണ്ട്.
കോവിഡിനെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി ഒമാനിലെ മുൻനിര പെർഫ്യൂം നിർമാതാക്കളായ അൽ മൗവാജ് മസ്കത്ത് ഫാക്ടറിയിലും സാനിറ്റൈസറുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. േലാകം കോവിഡിനെതിരെ പോരാടുന്ന നിർണായക ഘട്ടമാണിത്. അതിനാൽ ഇൗ മേഖലക്ക് ആശ്വാസം പകരുന്നതെന്തും ചെയ്യൽ തങ്ങളുടെ ബാധ്യതയാണെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞു. സാനിറ്റൈസർ ഉൽപാദനത്തിനായാണ് കമ്പനി പ്രവർത്തിക്കുന്നത്. അധികൃതർ നിർദേശിച്ച എല്ലാ സുരക്ഷാ മാർഗവും നിർദ്ദേശിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.