മസ്കത്ത്: മവേല സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിൽ ബുധനാഴ്ച ചില്ലറ വ്യാപാരം പു നരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളും നിയന്ത്രണങ്ങളും മസ്കത്ത് നഗരസ ഭ പുറത്തുവിട്ടു. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുമണിവരെയായിരിക്കും ചില്ലറ വിൽപന വിഭാഗം പ്രവർത്തിക്കുക. വെള്ളിയാഴ്ച അവധിയായിരിക്കും. അറ്റകുറ്റപ്പണിക്കും ശുചീകരണത്തിനും രോഗാണുമുക്തമാക്കൽ നടപടികൾക്കുമായാണ് അടച്ചിടുന്നത്.
സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ നിർബന്ധമായും മുഖാവരണവും കൈയുറയും ധരിച്ചിരിക്കണമെന്ന് നഗരസഭയുടെ പ്രസ്താവനയിൽ പറയുന്നു. അല്ലാത്തവരെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല. 12 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും മാർക്കറ്റിൽ പ്രവേശനമുണ്ടാകില്ലെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
ചെറിയ വാഹനങ്ങൾക്ക് മാർക്കറ്റിന് ഉള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല.
ഇവ മാർക്കറ്റിെൻറ പടിഞ്ഞാറ് വശത്തായാണ് പാർക്ക് ചെയ്യേണ്ടത്. 370 കാറുകൾ പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ടാകും. വാങ്ങിയ സാധനങ്ങൾ വാഹനത്തിന് അടുത്തേക്ക് എത്തിക്കുന്നതിനായി സെൻട്രൽ മാർക്കറ്റ് അധികൃതർ സൗജന്യ ട്രോളി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോർട്ടർമാരുടെ സേവനം നിശ്ചിത നിരക്കിൽ ലഭ്യമാകുമെന്നും നഗരസഭ അറിയിച്ചു. ഹോൾസെയിൽ വിൽപന നേരത്തേ തീരുമാനിച്ചപ്രകാരം പുലർച്ച നാലുമുതൽ ഉച്ചക്ക് 11വരെ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.