മസ്കത്ത്: കേരള സർക്കാർ നോർക്ക റൂട്സ് വഴി ഏർപ്പെടുത്തിയ രജിസ്ട്രേഷൻ ഒരു ദിവസംകെ ാണ്ട് രണ്ടുലക്ഷം പിന്നിടുേമ്പാൾ പ്രവാസലോകത്ത് ജീവിക്കുന്ന മാഹിക്കാർ ആശങ്കയില ാണ്. കാരണം നോർക്ക രജിസ്ട്രേഷനിൽ പുതുശ്ശേരി സംസ്ഥാനത്തിൽപെടുന്ന മാഹിക്കാരെ ഉൾപ്പെ ടുത്തിയിട്ടില്ല.
ഒരേ ഭാഷയും സംസ്കാരവും പങ്കുവെക്കുന്ന കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ മാഹി എന്ന പ്രദേശത്തെ ആയിരങ്ങളാണ് വിവിധ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നത്. കേരള സർക്കാറിെൻറ പ്രവാസിക്ഷേമ പദ്ധതികളിൽ ഒന്നുംതന്നെ മാഹിക്കാർ അർഹരാവുന്നില്ല. മറ്റൊരു സംസ്ഥാനത്തിെൻറ പരിധിയിൽ വരുന്നതിെൻറ നിയമപ്രശ്നമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ പ്രവാസി പദ്ധതികൾ പോലുള്ളതിൽ മാഹിക്കാരെ ഉൾപ്പെടുത്താൻ ഇടപെടൽ നടത്തണമെന്ന് കാലങ്ങളായി അവശ്യമുയരുന്നതാണ്. കോവിഡ് വ്യാപന കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രാരംഭ പ്രവർത്തനം നടത്തുന്ന നോർക്ക രജിസ്ട്രേഷനിൽ മാഹിക്കാരെ ഉൾപ്പെടുത്താത്തതിൽ ഇവിടത്തുകാരായ പ്രവാസികൾക്ക് പ്രതിഷേധമുണ്ട്. മയ്യഴി എം.എൽ.എ രാമൻചന്ദ്രൻ മാസ്റ്റർ ഇൗ വിഷയം പുതുശ്ശേരി മുഖ്യമന്ത്രിയുമായും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും ഒരുതവണ ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.