മസ്കത്ത്: രാവിലെ ഒമ്പത് മുതൽ വൈകീട്ട്ആറുവരെയുള്ള തിരക്കുള്ള സമയത്ത് ഇൻറർ നെറ്റ് സേവനങ്ങൾ വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന അഭ്യർഥനയുമായി ടെലി കോം റഗുലേറ്ററി അതോറിറ്റി (ട്രാ). ഉപഭോക്താക്കളുടെ തിരക്കേറി നെറ്റ്വർക് വേഗത കുറയാതിരിക്കാനാണ് അഭ്യർഥന. ഇങ്ങനെ ഇൻറർനെറ്റ് ഉപയോഗം കുറക്കുന്നത് ഹെൽത്ത് കെയർ, റിലീഫ് പ്രവർത്തനങ്ങൾ, വിദൂര വിദ്യാഭ്യാസം, ഒാഫിസുകളുടെ പ്രവർത്തനം എന്നിവ സുഗമമായി നടക്കാൻ സഹായകരമാകുമെന്ന് ട്രായുടെ അഭ്യർഥനയിൽ പറയുന്നു.
തിരക്കുള്ള സമയത്തും അല്ലാത്ത സമയങ്ങളിലുമുള്ള അനാവശ്യ വിഡിയോ കാളുകളും ഒഴിവാക്കണം. നെറ്റ്വർക്കിലെ സമ്മർദം കുറക്കാൻ സമൂഹ മാധ്യമ ആപ്ലിക്കേഷനുകൾ വഴി വലിയ അളവിലുള്ള ഫയലുകൾ അയക്കുന്ന രീതികളും മാറ്റിവെക്കണം. അതോടൊപ്പം ഫിക്സഡ് ഇൻറർനെറ്റ്, വോയ്സ് സേവനങ്ങളും ഉപയോഗിക്കണം. ആരെയെങ്കിലും വിളിക്കണമെങ്കിൽ മൊബൈൽ ഫോൺ എടുക്കുന്നതിനുപകരം ലാൻഡ്ലൈൻ ഉപയോഗിക്കണം. ഇതുവഴി മൊബൈൽ നെറ്റ്വർക്ക് ശൃംഖലയിൽ തിരക്കേറുന്ന സാഹചര്യം ഒഴിവാക്കാം.
ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ സോഫ്റ്റ്വെയറിെൻറയും ആൻറിവൈറസിെൻറയും ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിക്കുകയും വേണം. വൈഫൈയിൽ നിന്ന് അനാവശ്യ ഉപകരണങ്ങൾ വിച്ഛേദിക്കണം. കൂടുതൽ ഉപകരണങ്ങൾ ബന്ധിപ്പിച്ചാൽ വൈഫൈയുടെ വേഗത കുറയും. ലോക്ഡൗൺ കാലത്ത് മൊബൈലും ടെലിവിഷനും നോക്കിയിരിക്കുന്നതിനുപകരം സർഗാത്മക പ്രവർത്തനങ്ങളിലേക്ക് രക്ഷിതാക്കൾ കുട്ടികളെ തിരിച്ചുവിടണമെന്നും ട്രായുടെ വാർത്താക്കുറിപ്പിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.