മസ്കത്ത്: കോവിഡ് മഹാമാരിയും എണ്ണവിലയിലെ ഇടിവും സാമ്പത്തിക-രാഷ്ട്രീയ രംഗത്ത ുണ്ടാക്കുന്ന പ്രത്യാഘാതം ഒമാനെ കുറഞ്ഞതോതിൽ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് സർവ േ റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായ യൂറോമണി മാഗസിനാണ് സർവേ റിപ്പോർട്ട് പ്രസിദ് ധീകരിച്ചത്. 174 രാഷ്ട്രങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ കോവിഡിെൻറ ആഘാതം കുറഞ്ഞ തോതിൽ മാത്രം ബാധിക്കുന്ന 47ാം സ്ഥാനമാണ് ഒമാന് ഉള്ളത്.
രാഷ്ട്രീയ ഭദ്രത, നയ രൂപവത്കരണം, ഘടനാപരമായ പ്രവർത്തനക്ഷമത തുടങ്ങി 15ഒാളം സൂചകങ്ങൾ കണക്കിലെടുത്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. സ്വിറ്റ്സർലൻഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്വീഡൻ, നെതർലൻഡ്സ്, ജർമനി, കാനഡ, എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. വിമാനം റദ്ദാക്കൽ, ടൂറിസം സീസൺ നഷ്ടപ്പെടൽ, ധനലഭ്യതയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഒമാനിലുണ്ട്. എന്നിരുന്നാലും പ്രതിസന്ധി മറികടക്കുന്നതിനുള്ള മതിയായ സാമ്പത്തിക ക്രമീകരണം ഒമാൻ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോവിഡും എണ്ണ വിലയിലെ ഇടിവും ടൂറിസം, വാണിജ്യ മേഖലകളെയാകും കാര്യമായി ബാധിക്കുകയെന്ന് യൂറോമണി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതിസന്ധിയെ നേരിടാൻ ജി.സി.സി രാഷ്ട്രങ്ങൾ തയാറെടുക്കുകയാണ്. പ്രതിസന്ധിയുടെ തുടക്കകാലം മുതൽക്കേ വലിയ അളവിലുള്ള ധനകാര്യ ആശ്വാസ നടപടികളും സാമൂഹിക സുരക്ഷാ നടപടികളും പ്രഖ്യാപിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾക്ക് കഴിഞ്ഞതായും റിപ്പോർട്ട് പറയുന്നു. നിരവധി സാമ്പത്തിക വിദഗ്ധർ അടക്കമുള്ളവരുടെ പങ്കാളിത്തേത്താടെ മൂന്നുമാസം കൂടുേമ്പാഴാണ് സർവേ റിപ്പോർട്ട് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.