മസ്കത്ത്: സർക്കാറിെൻറ കോവിഡ് പ്രതിരോധ നടപടികൾക്കൊപ്പം കൈകോർത്ത് ഒമാൻ പൗ രത്വമുള്ള പ്രവാസി മലയാളിയും. അൽ അദ്റക് കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക് ടറായ കമാൻഡർ ഡോ. തോമസ് അലക്സാണ്ടറാണ് അൽ അമിറാത്തിൽ നിർമാണം പൂർത്തിയായ തെ ൻറ ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറിയത്. ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങുേമ്പാഴാണ് കോവിഡ് ഒമാനിൽ പിടിമുറുക്കുന്നത്. ഇതോടെ, ഉദ്ഘാടനം നീട്ടുകയായിരുന്നു. െ
എസൊലേഷനിലുള്ള രോഗികളെ പാർപ്പിക്കാനാണ് ആശുപത്രി വിട്ടുനൽകുന്നതെന്ന് ഡോ. തോമസ് അലക്സാണ്ടർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആഡ് ലൈഫ് എന്ന പേരിൽ ആറു നിലകളിലായി നിർമിച്ച ആശുപത്രിയിൽ 68 കിടക്കകളാണ് ഉള്ളത്. ഉപകരണങ്ങളെല്ലാം പൂർണമായി സജ്ജീകരിച്ച് കഴിഞ്ഞു. സമാനതകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാൻ കൈമെയ് മറന്നുള്ള പരിശ്രമത്തിലാണ് ഒമാൻ. ഇൗ ശ്രമങ്ങൾക്കുള്ള െഎക്യദാർഢ്യമായാണ് ആശുപത്രി വിട്ടുനൽകുന്നതെന്ന് കമാൻഡർ ഡോ. തോമസ് അലക്സാണ്ടർ പറഞ്ഞു.
വർഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ ഇദ്ദേഹത്തിന് അടുത്തിടെ ഒമാൻ പൗരത്വം നൽകിയിരുന്നു. ജീവകാരുണ്യ മേഖലയിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഡോ. തോമസ് അലക്സാണ്ടർ ഒമാനിലും ഇന്ത്യയിലും ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഗാലയിൽ യാക്കോബായ വിശ്വാസികൾക്കായി ദേവാലയവും ഇദ്ദേഹം നിർമിച്ചുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.