സുഹാർ: കോവിഡ് ഭീതിയിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വിമാന സർവിസുകൾ റദ്ദാക്കുന്നത് പ്രവാസികൾക്ക് ഇരുട്ടടിയാകുന്നു. റീ ഫണ്ട് വൈകുന്നതാണ് പ്രയാസമ ുണ്ടാക്കുന്നത്. പുതിയ ടിക്കറ്റ് എടുക്കാൻ വീണ്ടും പൈസ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത ്. സന്ദർശക വിസയിൽ ഒമാനിലുള്ള കുടുംബങ്ങളെ നാട്ടിലയക്കാൻ കഴിയാതെ പ്രയാസപ്പെടുന് ന പലരുമുണ്ട്. സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞാൽ ഒരു തവണ കൂടി മാത്രമേ കാലാവധി നീട്ട ി നൽകുകയുള്ളൂ. നാട്ടിൽ പോകാനാകാതെ പെട്ടുകിടക്കുന്നവരിൽ ആ പരിധിയും കഴിഞ്ഞവരുണ്ട്. ടൂറിസ്റ്റുകൾ എത്രയും വേഗം മാതൃരാജ്യങ്ങളിലേക്ക് തിരിച്ചുപോകണമെന്ന ടൂറിസം മന്ത്രാലയത്തിെൻറ അറിയിപ്പും ആശങ്ക ഇരട്ടിയാക്കുന്നു. ഇതിനിടെ മാർച്ച് 22 മുതൽ 29 വരെ അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.
ഇതോടെ, വിസിറ്റിങ് വിസയിലുള്ള പലരും കിട്ടുന്ന വിമാനത്തിൽ നാടണയാനുള്ള ഒരുക്കത്തിലാണ്. ടിക്കറ്റുകളുടെ ആവശ്യക്കാരുടെ എണ്ണത്തിൽ ചെറിയ വർധന കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സർവിസുകളുടെ എണ്ണം കുറഞ്ഞതോടെ വിമാനടിക്കറ്റുകളുടെ നിരക്കിലും ചെറിയ വർധന ദൃശ്യമാണ്. സന്ദർശക വിസയിൽ എത്തുന്നവർ കൃത്യമായി മടക്കതീയതിക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താണ് രാജ്യത്ത് എത്തുന്നത്. വിസ കാലാവധി കഴിയുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പാണ് പലരും തിരിച്ചുപോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ സർവിസ് മാർച്ച് 29 വരെയും കണ്ണൂരിനുള്ള ഗോ എയർ സർവിസ് ഏപ്രിൽ 15 വരെയുമാണ് സർവിസ് റദ്ദാക്കിയിരിക്കുന്നത്. ഒമാൻ വിദേശികൾക്ക് പൂർണമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ സർവിസുകൾ പുനഃക്രമീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഒമാൻ എയറും എയർഇന്ത്യ എക്സ്പ്രസും.
റദ്ദാക്കുന്ന സർവിസിൽ ടിക്കറ്റെടുത്തവർ പലരും റീഫണ്ടിനായി കാത്തിരിപ്പിലാണ്. രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന് വിസിറ്റ് വിസയിൽ രാജ്യത്ത് എത്തണമെങ്കിൽ മൂന്നുപേർക്ക് മടക്ക ടിക്കറ്റ് അടക്കം നാൽപതിനായിരത്തിനടുത്ത് ടിക്കറ്റ് നിരക്കാവും. വിമാനം റദ്ദാക്കുേമ്പാൾ മറ്റൊരു ടിക്കറ്റ് തരപ്പെടുത്താൻ വേറെ പണം കണ്ടെത്തണം. റദ്ദാക്കുന്ന ടിക്കറ്റ് പണമായോ അല്ലെങ്കിൽ തുല്യ തുകക്കുള്ള വൗച്ചറായോ തിരികെ നൽകണമെന്നാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പറയുന്നത്. കോവിഡ് മുൻനിർത്തി റീഫണ്ടിങ് നടപടിക്രമങ്ങൾ ഉദാരമാക്കിയതായി വിമാന കമ്പനികളും അറിയിച്ചിരുന്നു.
ഇൻഡിഗോ എയർലൈൻസിൽ ഇൗമാസം 20 വരെ ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് തുക പണമായി തിരികെ ലഭിച്ചിട്ടുണ്ടെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഗോ എയറിൽ ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസ് ആകെട്ട റീഫണ്ടിങ്ങിനെ കുറിച്ച് ഒരു മറുപടിയും നൽകാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.
ഒരു വർഷ കാലാവധിയുള്ള വൗച്ചർ നൽകുന്നവരും ഉണ്ട്. ഇതിനിടെ നാട്ടിൽ ടിക്കറ്റെടുത്ത് റദ്ദാക്കിയവർക്ക് പണം തിരികെ ലഭിക്കണമെങ്കിൽ എയർഇന്ത്യ എക്സ്പ്രസ് ഒാഫിസിൽ കൊണ്ടുപോയി സീൽ വെക്കണമെന്ന വ്യാജസന്ദേശം പരന്നിരുന്നു. ഇതേ തുടർന്ന് എയർഇന്ത്യ ഒാഫിസിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇങ്ങനെ സീൽ വെക്കേണ്ടെന്ന് ടിക്കറ്റ് എടുത്ത സ്ഥലത്ത് തന്നെ കൊണ്ടുപോയി റദ്ദാക്കിയാൽ മതിയെന്നുമാണ് ഇവരോട് എയർഇന്ത്യ അധികൃതർ പറഞ്ഞത്. ഇതിലും വലിയ പൊല്ലാപ്പാണ് ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നവർ അനുഭവിക്കുന്നത്.
ടിക്കറ്റ് നിരക്കിൽ സർവിസ് ചാർജ് കുറവ് കാണിക്കുന്നതിെൻറ ആനുകൂല്യം ലക്ഷ്യമാക്കിയാണ് ചിലർ ഒാൺലൈനായി ടിക്കറ്റ് എടുക്കുന്നത്. റദ്ദാക്കിയ സർവിസുകളിൽ ഒാൺലൈനായി ടിക്കറ്റെടുത്തവർ പണം തിരിച്ചുകിട്ടാൻ നെേട്ടാട്ടമോടുകയാണ്. ബുക്ക് ചെയ്ത് സൈറ്റിൽ ചെന്ന് ടിക്കറ്റ് ചാർജ് തിരികെ ലഭിക്കാൻ റിക്വസ്റ്റ് നൽകി കാത്തിരിക്കുക മാത്രമാണ് ഏക വഴി. പിന്നീട് നല്ല തുക കാൻസലേഷൻ ചാർജ് കിഴിച്ച് ഒരു തുക അക്കൗണ്ടിൽ വരും. ഓൺലൈൻ ബുക്കിങ്ങിൽ പണം നഷ്ടപ്പെടുന്നവർ നിരവധി ഉണ്ടെന്നും പുറത്തുപറയാതെ മേലിൽ ഓൺലൈനിൽ ടിക്കറ്റ് എടുക്കില്ലെന്നും ശപഥം ചെയ്യുന്നവർ ഏറെയാണെന്നും ഗൾഫിലും നാട്ടിലും ട്രാവൽ സർവിസ് നടത്തുന്ന പാനൂർ സ്വദേശി നൂറുദ്ധീൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.