മസ്കത്ത്: നോവൽ കൊറോണ വൈറസ് (കോവിഡ് -19) ബാധയുമായി ബന്ധപ്പെട്ട് 1300ലധികം പേരെ പരസമ്പർക്കമില്ലാതെ നിരീക്ഷണത്തിന് (ക്വാറൈൻറൻ) വിധേയമാക്കുന്നതിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം. നിരീക്ഷണം സംബന്ധിച്ച് ആശങ്കപ്പെടാനില്ല. ഇവർ രോഗബാധിതരാണെന്ന് അതിന് അർഥമില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. രോഗബാധിത രാഷ്ട്രങ്ങളിൽനിന്ന് തിരികെയെത്തിയവരെയാണ് നിരീക്ഷണത്തിൽ െവച്ചിരിക്കുന്നത്. ഇക്കാലയളവിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നപക്ഷം അവരുടെ കുടുംബാംഗങ്ങളെയും സമൂഹത്തിലെ മറ്റുള്ളവരെയും രോഗബാധയിൽ രക്ഷിക്കുകയാണ് ക്വാറൈൻറൻകൊണ്ട് ഉദ്ദേശിക്കുന്നത്. മൊത്തം 1320 പേരെയാണ് പരസമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ വെച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ ആറു പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ നില ഭേദമായി. മറ്റ് അഞ്ചുപേർക്ക് ലഘുവായ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. വീടുകളിലാണ് കൂടുതൽ പേരെ നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുള്ളത്. സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ നിർദേശിച്ച നടപടിക്രമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തുമ്മുകയും ചുമക്കുകയും ചെയ്തശേഷം കൈകൾ വെള്ളവും സോപ്പും ഉപയോഗിേച്ചാ സാനിറ്റൈസർ ഉപയോഗിച്ചോ കഴുകുന്നത് ശീലമാക്കണം. തുമ്മലും ചുമയുമുള്ളവർ ടിഷ്യൂ പേപ്പർ ഉപയോഗിക്കണം. ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ അടച്ച മാലിന്യപ്പെട്ടികളിൽ ഇടണം. വൃത്തിയാക്കിയ കൈകൾകൊണ്ടല്ലാതെ മുഖത്തും കണ്ണിലും തൊടരുതെന്നും ആരോഗ്യ മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.